Home | Articles | 

jintochittilappilly.in
Posted On: 11/08/20 15:39
"കത്തോലിക്കാസഭയുടെ ഐക്യം"

 

 

"ഉയിർപ്പിനുശേഷം തന്റെ സഭയെ പത്രോസിൻമേൽ പണിതുകൊണ്ടു അവനോടു പറയുന്നു : "എന്റെ ആടുകളെ മേയിക്കുക" ( യോഹന്നാൻ 21:15) മേയിക്കുവാനായി തന്റെ ആടുകളെ പത്രോസിനെയാണ് ഭരമേല്പിച്ചത്. എല്ലാവർക്കും ക്രിസ്തു തുല്യാധികാരം നല്കുന്നെങ്കിലും അവരുടെയിടയിൽ ഒരധ്യക്ഷപീഠമേ സ്ഥാപിച്ചുള്ളു. ഇതാണ് ഐക്യത്തിന്റെ സ്രോതസ്സും അടിസ്ഥാനതത്ത്വവുമായി അധികാരപൂർവം ക്രിസ്തു ഏർപ്പെടുത്തിയത്.പത്രോസ് എന്തായിരുന്നുവോ, അത് മറ്റു ശ്ളീഹന്മാരുമായിരുന്നു. എന്നാൽ പത്രോസിനായിരുന്നു പ്രാഥമ്യം. ഒരു സഭയും ഒരധ്യക്ഷപീഠവുമേ ഉള്ളു എന്ന് കർത്താവ് അതുവഴി വ്യക്തമാക്കുകയായിരുന്നു. എല്ലാ ശ്ളീഹന്മാരും ഇടയന്മാരാണ്. എന്നാൽ പരസ്പരയോജിപ്പിൽ മേയ്ക്കപ്പെടേണ്ട ഒരു അജഗണമേ അവർക്കുള്ളു എന്ന് അവൻ നമുക്ക് കാണിച്ചു തന്നു. പത്രോസിൻമേൽ അധിഷ്ഠിതമായ ഈ ഐക്യത്തോട് യോജിക്കാത്തവന് സത്യവിശ്വാസം ഉണ്ടെന്നു കരുതാനാവുമോ? സഭ പത്രോസിൻമേൽ പണിയപ്പെട്ടിരിക്കുന്നു. പത്രോസിന്റെ അധ്യക്ഷ സ്ഥാനത്തോടുള്ള അനുസരണം ഉപേക്ഷിക്കുന്നവൻ, സഭയിൽ ഉൾപെട്ടവനാണെന്ന്  അവന് എങ്ങനെ കരുതാനാവും?"  "രണ്ടോ മൂന്നോ പേർ എവിടെ കൂടുന്നുവോ അവരുടെ മദ്ധ്യേ ഞാനുണ്ട്" എന്ന കർത്താവിന്റെ  വചനത്തിലെ വാക്കുകൾ, ചെറിയ ചെറിയ വിഭാഗങ്ങൾ ഉണ്ടാക്കി കത്തോലിക്കാ തിരുസഭയിൽ നിന്നും ആളുകളെ വെട്ടിമാറ്റാൻ വേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല.കാരണം തിരുസഭയെ പണിതത് ക്രിസ്തു തന്നെയാണ്".

( ഏ ഡി 258 ൽ രക്തസാക്ഷിയായി മരണം വരിച്ച സഭാപിതാവായ വി സിപ്രിയാൻ എഴുതിയ "കത്തോലിക്കാസഭയുടെ ഐക്യം" എന്ന ഗ്രന്ഥത്തിൽ നിന്നും എടുത്തത്)





Article URL:







Quick Links

"കത്തോലിക്കാസഭയുടെ ഐക്യം"

  "ഉയിർപ്പിനുശേഷം തന്റെ സഭയെ പത്രോസിൻമേൽ പണിതുകൊണ്ടു അവനോടു പറയുന്നു : "എന്റെ ആടുകളെ മേയിക്കുക" ( യോഹന്നാൻ 21:15) മേയിക്കുവാനായി തന്റെ ആടുകളെ പത്രോസിനെയാണ് ഭരമേല്പിച്ചത്. എല്ലാവർക്കും ക്രിസ്... Continue reading


“കത്തോലിക്കാസഭയുടെ ഐക്യം"

ക്രിസ്തുവിന്റെ വധു വശീകരണ വിധേയയല്ല.  അവൾ ശാലീനയും നിഷ്കളങ്കയുമാണ്.  അവൾക്കൊരു ഭവനമേയറിയൂ.  പരിപൂർണ്ണ വെടിപ്പിൽ ഒരൊറ്റ വിവാഹക്കിടക്കയുടെ പരിശുദ്ധി അവൾ പരിപാലിക്കുന്നു.  ദൈവത്തോടു... Continue reading


മനുഷ്യസഹനങ്ങളും ദൈവൈക്യവും

 "എപ്പോഴും ക്രിസ്തുവഴി പരിശുദ്ധാത്മാവിനാൽ നല്കപ്പെടുന്നതും സഭയോട് രഹസ്യാത്മകമായ ബന്ധമുള്ളതുമാണ്  ദൈവത്തിന്റെ രക്ഷാകര കൃപ". [കത്തോലിക്കാസഭയുടെ വിശ്വാസസത്യ തിരുസംഘത്തിന്റെ  പ്രമാണരേഖ... Continue reading


ഒന്നാംപ്രമാണത്തെയും മനുഷ്യരക്ഷയെയും സംബന്ധിക്കുന്ന ദൈവശാസ്ത്രാവതരണങ്ങളിലെ വീഴ്ചകൾ [കത്തോലിക്കാ വിശ്വാസവിചാരം]

ഈയിടെയായി കത്തോലിക്കാ  വിശ്വാസികളുടെയിടയിൽ ശക്തമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന തെറ്റായ ദൈവശാസ്ത്ര അവതരണങ്ങൾ പലതും തന്നെ സത്യവിശ്വാസത്തിൽ നിന്നും നമ്മെ അകറ്റുന്നവയാണ്. അതും സഭയുടെ ഉന്നത ശ്രേണി അ... Continue reading


കത്തോലിക്കാ സഭയുടെ സാർവ്വത്രിക മതബോധനഗ്രന്ഥങ്ങൾ :

സഭയിലെ ഒന്നാമത്തെ സാർവ്വത്രിക മതബോധനഗ്രന്ഥത്തെക്കുറിച്ചു പറയുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള സഭയുടെ ഉപയോഗത്തിനായി ഒരു പൊതുമതബോധനഗ്രന്ഥം തയ്യാറാക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് ട്രെൻ്റ് (1545-1563... Continue reading