Home | Articles | 

jintochittilappilly.in
Posted On: 11/11/20 20:25
വിവേകമുള്ള കത്തോലിക്കൻ

 

 
സ്വയം പ്രബോധനാധികാരമുണ്ടെന്ന് സങ്കല്പിക്കുന്നവരുടെ തെറ്റായ പ്രഘോഷണത്തേക്കാൾ സഭയുടെ പ്രബോധനാധികാരമുള്ളവരുടെ സത്യവിശ്വാസപ്രബോധനങ്ങൾക്ക് ചെവികൊടുക്കുന്നയാളാണ് വിവേകമുള്ള കത്തോലിക്കൻ.
 
 
പ്രബോധനാധികാരം - കത്തോലിക്കാ സഭയിലെ മെത്രാന്മാരെയാണ് ഈ ചുമതല ഏല്പിച്ചിരിക്കുന്നത്... [1]....
മെത്രാന്മാരുടെ വാക്കുകളിൽ നല്ലയിടയനായ ക്രിസ്തുവിന്റെ സ്വരമുണ്ടെങ്കിൽ അത് ശരിയായ പ്രബോധനാധികാരമാണ്.  [2]
 
 
"മൗലിക പുണ്യമായ വിവേകം" എന്നത് ഓരോ സാഹചര്യത്തിലും നമ്മുടെ യഥാർത്ഥ നന്മയെ തിരിച്ചറിയാനും അത് പ്രാപിക്കുന്നതിനുവേണ്ടി ശരിയായ മാർഗങ്ങൾ തിരഞ്ഞെടുക്കാനും നമ്മുടെ പ്രായോഗിക ബുദ്ധിയെ സജ്ജീകരിക്കുന്ന സുകൃതമാണ്. [3]
 
 
 
"മെത്രാന്മാരിൽ ഓരോരുത്തർക്കും അപ്രമാദിത്വം ഇല്ലെങ്കിലും അവർക്ക് ക്രിസ്തുവിൻ്റെ പ്രബോധനം പ്രമാദരഹിതമായി പ്രഖ്യാപിക്കാം. ലോകത്തിൻ്റെ നാനാഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന അവർ തമ്മിൽത്തമ്മിലും പത്രോസിൻ്റെ പിൻഗാമിയോടും ഉള്ള ഐക്യം നിലനിൽക്കുന്നിടത്തോളം കാലം വിശ്വാസവും സന്മാർഗ്ഗവും സംബന്ധിച്ച് ആധികാരികമായി എന്തെങ്കിലും പഠിപ്പിക്കുമ്പോഴും നിർണ്ണായകമായി എന്തെങ്കിലും ഏകകണ്ഠേന അവതരിപ്പിക്കുമ്പോഴും ക്രിസ്തുവിന്റെ പ്രബോധനം അബദ്ധരഹിതമായിട്ടാണ് അവർ പ്രഘോഷിക്കുക. ഇത് കൂടുതൽ പ്രകടമാകുന്നത് അവർ സാർവത്രികസൂനഹദോസിൽസമ്മേളിച്ച് സാർവ്വത്രിക സഭയ്ക്കു വേണ്ടി വിശ്വാസത്തിലും സന്നാർഗ്ഗത്തിലും അദ്ധ്യാപരും വിധിയാളന്മാരുമായി വർത്തിക്കുകയും അവരുടെ നിർണ്ണയങ്ങൾക്കു വിശ്വാസത്തിൻ്റെ വിധേയത്വം നൽകുകയും ചെയ്യേണ്ടി വരുമ്പോഴാണ്". [4]
 
 
ക്രിസ്തുവിന്റെ സ്വരത്തിനു വിരുദ്ധമായി സഭയ്ക്കകത്തു ആരുതന്നെ പഠിപ്പിച്ചാലും നിർദ്ദേശിച്ചാലും അത് നിരാകരിക്കാൻ കത്തോലിക്കാ വിശ്വാസികൾക്ക് അവകാശമുണ്ട്. ഓരോ വ്യക്തിയിലുമുള്ള പരിശുദ്ധാത്മാവിന്റെ കൃപയായ "പ്രകൃത്യാതീതമായ വിശ്വാസാവബോധത്തോട് [Senus Fidei] " സഹകരിക്കുന്ന ഏതൊരു വിശ്വാസിക്കും വിശ്വാസവിരുദ്ധമായി പഠിപ്പിക്കുന്നവ തിരിച്ചറിയാൻ സാധിക്കും എന്ന് തന്നെയാണ് സഭയുടെ പ്രബോധനം:


വിശ്വാസാവബോധം (sensus fidei) എന്നാൽ?
 
"ആവിഷ്കൃതസത്യത്തിന്റെ (revealed truth) ഗ്രഹണത്തിലും കൈമാറലിലും എല്ലാ വിശ്വാസികൾക്കും പങ്കുണ്ട്;തങ്ങളെ പഠിപ്പിക്കുകയും സത്യത്തിന്റെ സാകല്യത്തിലേക്ക് നയിക്കുകയും ( guides them into all truth)ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിച്ചവരാണവർ (anointing of the Holy Spirit)". വിശ്വാസികളുടെ സമൂഹം ഒന്നാകെ വിശ്വസിക്കുന്ന കാര്യത്തിൽ തെറ്റ് പറ്റുക സാധ്യമല്ല; ജനം മുഴുവനും, "മെത്രാന്മാർ മുതൽ വിശ്വാസികളിൽ ഏറ്റവും അവസാനത്തെ അലമായൻ വരെ", വിശ്വാസത്തെയും ധാർമിക നിയമങ്ങളെയും സംബന്ധിക്കുന്ന കാര്യങ്ങളിൽ യോജിപ്പു പുലർത്തുമ്പോൾ അവരുടെ പ്രകൃത്യാതീതമായ വിശ്വാസാവബോധത്തിൽ (sensus fidei) മേൽപ്പറഞ്ഞ സവിശേഷത പ്രകടമാകുന്നു... സത്യാത്മാവിനാൽ പ്രചോദിപ്പിക്കപെടുകയും നിലനിറുത്തപ്പെടുകയും ചെയ്യുന്ന ഈ വിശ്വാസാവബോധത്തിൽ (sensus fidei) വിശുദ്ധമായ പ്രബോധനാധികാരത്താൽ നയിക്കപ്പെടുന്ന ദൈവജനം ഒരിക്കൽ എന്നേക്കുമായി വിശുദ്ധർക്ക് നൽകപ്പെട്ടിരിക്കുന്ന വിശ്വാസം വീഴ്ചവരാനാവാത്തവിധം മുറുകെപ്പിടിക്കുന്നു.[5]
 
 
 
വിശ്വാസികളെല്ലാവരും പരിശുദ്ധാത്മാവിന്റ അഭിഷേകം സ്വീകരിച്ചവരാണ്. ദൈവികവെളിപാടിനെ മനസ്സിലാക്കുന്നതിലും കൈമാറുന്നതിലും എല്ലാ വിശ്വാസികൾക്കും പങ്കുണ്ട്. പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെടുകയും നിലനിറുത്തപ്പെടുകയും ചെയ്യുന്ന വിശ്വാസാവബോധം (sensus fidei) വിശ്വാസികൾക്കെല്ലാവർക്കുമുണ്ട്. (തിരുസഭാ അഥവാ LG, നമ്പർ #12 കാണുക)വിശ്വാസത്തിനെതിരായ കാര്യങ്ങൾ എന്താണെന്നു വിവേചിച്ചറിയാനും വിശ്വാസസത്യങ്ങൾ (Dogmas) ഗ്രഹിക്കാനും വിശ്വാസികൾക്ക് കഴിവു നൽകുന്നത് പരിശുദ്ധാത്മാവാണ്. വിശ്വാസകാര്യങ്ങൾ മനസിലാക്കാനും ഏറ്റു പറയാനും ജീവിക്കാനും ഓരോ വിശ്വാസിയെയും പരിശുദ്ധാത്മാവ് സഹായിക്കുന്നു. പരിശുദ്ധാത്മാവ് വസിക്കുന്ന, ആത്മാവിനാൽ നിറഞ്ഞ, സമൂഹമാണ് ദൈവജനം. ദൈവജനത്തിനു മുഴുവനായി വിശ്വാസത്തിന്റെ അവബോധമുണ്ട്. വിശ്വാസികളുടെ സമൂഹം പരിശുദ്ധാത്മാവിന്റ അഭിഷേകം ഉൾക്കൊള്ളുന്നിടത്തോളംകാലം വിശ്വാസവിഷയത്തിൽ തെറ്റിൽ വീഴില്ല. വിശ്വാസികളെല്ലാവരും രാജകിയ-പ്രവാചക-പൗരോഹിത്യ ധർമ്മങ്ങളിൽ പങ്കുചേരുന്നുണ്ട്. [6]
 
 
വിശ്വാസിയുടെ വ്യക്തിജീവിതത്തിലെ വിശ്വാസാവബോധത്തിന്റെ മൂന്ന് പ്രധാന ആവിഷ്ക്കരണങ്ങൾ കാണാം. (1)സഭയിൽ വിശ്വാസികൾ യഥാർത്ഥത്തിൽ അഭിമുഖീകരിക്കുന്ന ഒരു പ്രത്യേക പഠിപ്പിക്കലോ പരിശീലനമോ സഭയുടെ കൂട്ടായ്മയിൽ അവർ ജീവിക്കുന്ന യഥാർത്ഥ വിശ്വാസവുമായി യോജിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ വിശ്വാസാവബോധം പ്രാപ്തമാക്കുന്നു.(2)തങ്ങൾ ശ്രവിച്ച പ്രസംഗത്തിൽ നിന്ന് ആവശ്യകവും പ്രാധാന്യം കുറഞ്ഞവയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ വിശ്വാസികളെ സഹായിക്കുന്നു (3)വിശ്വാസികൾ ജീവിക്കുന്ന പ്രത്യേക ചരിത്ര-സാംസ്കാരിക പശ്ചാത്തലത്തിൽ, യേശുക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യം നിർണ്ണയിക്കാനും പ്രായോഗികതലത്തിൽ പ്രതിഫലിപ്പിക്കാനും പ്രാപ്തമാക്കുന്നു. [7]
 
 
 
പ്രിയപ്പെട്ടവരേ, എല്ലാ ആത്‌മാക്കളെയും നിങ്ങള് വിശ്വസിക്കരുത്‌; ആത്‌മാക്കളെ പരിശോധിച്ച്‌, അവ ദൈവത്തില് നിന്നാണോ എന്നു വിവേചിക്കുവിന്. പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.(1 യോഹന്നാന് 4 : 1).തങ്ങൾ ജീവിക്കുന്ന ആധികാരിക ക്രിസ്തീയ വിശ്വാസവും ഏതെങ്കിലും ഒരു പഠിപ്പിക്കലോ പരിശീലനമോ തമ്മിലുള്ള പൊരുത്തക്കേടോ വൈരുദ്ധ്യമോ എന്നിവ മനസ്സിലാക്കാൻ ഓരോ വിശ്വാസിയേയും വിശ്വാസാവബോധം (sensus fidei fidelis) സഹായിക്കുന്നു.ഒരു സംഗീത പ്രേമി താൻ ആസ്വദിക്കുന്ന സംഗീത കലാപ്രകടനത്തിൽ വരുന്ന തെറ്റായ കുറിപ്പുകളോട് (false music note) പ്രതികരിക്കുന്നതുപോലെ വിശ്വാസികൾ വിശ്വാസവിരുദ്ധ പ്രസംഗങ്ങളോടും പരിശീലനങ്ങളോടും പ്രതികരിക്കും.അത്തരം സന്ദർഭങ്ങളിൽ, വിശ്വാസികൾ ബന്ധപ്പെട്ട പഠിപ്പിക്കലുകളെയോ പ്രവർത്തനങ്ങളെയോ ആന്തരികമായി എതിർക്കുന്നു, അവ സ്വീകരിക്കുകയോ അവയിൽ പങ്കെടുക്കുകയോ ചെയ്യുന്നില്ല. വിശ്വാസത്തിന്റെ സ്വഭാവത്തിന് ഒരു ശേഷിയുണ്ട്, അതിന് നന്ദി, വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങൾക്ക് അനുമതി നൽകുന്നതിൽ നിന്ന് വിശ്വാസിയെ തടയുന്നു.[8]
 
 
നല്ലിടയനായ ക്രിസ്തുവിന്റെ സ്വരം സഭയുടെ അംഗീകൃതരായ അജപാലകരുടെ പ്രബോധനങ്ങളിൽ പോലും തിരിച്ചറിയുന്നില്ലെങ്കിൽ അത്തരം പ്രബോധനങ്ങളെ നിഷേധിക്കാൻ താന്താങ്ങളുടെ വിശ്വാസാവബോധത്താൽ (sensus fidei) ഓരോ വിശ്വാസിക്കും മുന്നറിയിപ്പ് ലഭിക്കും.യോഹന്നാന്റെ സുവിശേഷത്തിൽ (10:4-5) ഈശോ ഇപ്രകാരം അരുളിച്ചെയ്തു :"അവന്റെ (നല്ലിടയന്റെ) സ്വരം തിരിച്ചറിയുന്നതുകൊണ്ട്‌ ആടുകള് അവനെ അനുഗമിക്കുന്നു.അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരം അറിയാത്തതിനാല് അവ അവരില്നിന്ന്‌ ഓടിയകലും".വി തോമസ് അക്വിനാസ് ഇപ്രകാരം പഠിപ്പിക്കുന്നു : "ദൈവശാസ്ത്രപരമായ പ്രാഗൽഭ്യം പോലുമില്ലാത്ത ഒരു വിശ്വാസിക്ക് വിശ്വാസാവബോധത്തിന്റെ പുണ്യത്താൽ (by virtue of the sensus fidei) തന്റെ മെത്രാൻ പഠിപ്പിക്കുന്ന മതവിശ്വാസവിരുദ്ധമായ (heterodoxy) പ്രഘോഷണത്തെ തീർച്ചയായും എതിർക്കാൻ കഴിയും".അത്തരമൊരു സാഹചര്യത്തിൽ, ഒരു വിശ്വാസി സത്യവിശ്വാസത്തിന്റെ ആത്യന്തിക മാനദണ്ഡമായി സ്വയം കണക്കാക്കുന്നില്ല.മറിച്ച്‌, തങ്ങൾ അഭിമുഖീകരിച്ച സഭയുടെ അംഗീകൃത അജപാലകന്റെ തെറ്റായ പ്രഘോഷണം വഴി ഉണ്ടായ ക്ലേശം എന്തുകൊണ്ടെന്ന് കൃത്യമായി വിശദീകരിക്കാനും അംഗീകരിക്കാനും കഴിയാതെ വരുന്ന സാഹചര്യത്തിൽ ആന്തരികമായി സാർവ്വത്രിക സഭയുടെ ഉന്നത അധികാരത്തോട് അപേക്ഷിക്കാവുന്നതാണ്. [9]
 
 
നമ്മുടെ കര്ത്താവായ യേശുക്രിസ്‌തുവിന്റെ ദൈവവും മഹത്വത്തിന്റെ പിതാവുമായവന് ജ്‌ഞാനത്തിന്റെയും വെ ളിപാടിന്റെയും ആത്‌മാവിനെ നിങ്ങള്ക്കു പ്രദാനം ചെയ്‌തുകൊണ്ട്‌ തന്നെക്കുറിച്ചുള്ള പൂര്ണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ!ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ്‌ അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന്‌ അറിയാനും, വിശുദ്‌ധര്ക്ക്‌ അവകാശമായി അവിടുന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്‌ധി മനസ്‌സിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടുന്നു പ്രകാശിപ്പിക്കട്ടെ.അതുവഴി അവന്റെ പ്രാഭവപൂര്ണമായ പ്രവര്ത്ത നത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്‌തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്‌തമാകട്ടെ.(എഫേസോസ്‌ 1 : 17-19)
 
സമാധാനം നമ്മോടുകൂടെ !
 
REFERENCES:
 
1.കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം,ഖണ്ഡിക # 85 - 87
 
2.കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം,ഖണ്ഡിക # 92 
 
3.കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം,ഖണ്ഡിക # 1806
 
4.രണ്ടാംവത്തിക്കാൻ കൗൺസിൽ പ്രമാണരേഖ "തിരുസഭ", (Dogmatic Constitution), നമ്പർ 25
 
5.കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം,ഖണ്ഡിക # 91, 92, 93
 
6."വിശ്വാസം : ഉറവിടങ്ങളും വ്യാഖ്യാതാക്കളും പേജ് 92", ഡോ സെബാസ്റ്റ്യൻ ചാലയ്ക്കൽ
 
7.വിശ്വാസാവബോധം സഭാജീവിതത്തിൽ, നമ്പർ 60"; വത്തിക്കാനിലെ വിശ്വാസസത്യതിരുസംഘത്തിന്റെ അനുമതിയോടെ "ഇന്റർനാഷണൽ തീയോളജിക്കൽ കമ്മീഷൻ" 2014 ൽ പുറപ്പെടുവിച്ചത്
 
8.വിശ്വാസാവബോധം സഭാജീവിതത്തിൽ, നമ്പർ 61, 62"
 
9."വിശ്വാസാവബോധം സഭാജീവിതത്തിൽ, നമ്പർ 63"



Article URL:







Quick Links

വിവേകമുള്ള കത്തോലിക്കൻ

  സ്വയം പ്രബോധനാധികാരമുണ്ടെന്ന് സങ്കല്പിക്കുന്നവരുടെ തെറ്റായ പ്രഘോഷണത്തേക്കാൾ സഭയുടെ പ്രബോധനാധികാരമുള്ളവരുടെ സത്യവിശ്വാസപ്രബോധനങ്ങൾക്ക് ചെവികൊടുക്കുന്നയാളാണ് വിവേകമുള്ള ... Continue reading


"നിർബന്ധിത മതപരിവർത്തനം കത്തോലിക്കാ തിരുസഭയുടെ അജണ്ടയോ ???"

ദൈവം മനുഷ്യന് "സ്വതന്ത്രമനസ്സ്" നൽകിയിട്ടുണ്ട്. അതിൽ മനുഷ്യന് തന്റെ "സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ" നടത്താം. ദൈവം അതിനെ ബഹുമാനിക്കുകയും പൂർണ സ്വാതന്ത്ര്യവും നല്കിയീട്ടുണ്ട്. നന്മയോ തിന്മയോ , ജീവനോ മരണമോ... Continue reading


കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം:

കത്തോലിക്കാ സഭയുടെ ആഗോള മിഷൻ പ്രവർത്തനങ്ങളുടെ രണ്ട് മധ്യസ്ഥരിൽ ഒരാളായ വി. ഫ്രാൻസിസ് സേവ്യർ തൻറെ മിഷൻ പ്രവർത്തനത്തിന് വേണ്ടി മാർപാപ്പയുടെ അനുമതിയുമായി പോർട്ടുഗലിൽ നിന്ന് പുറപ്പെട്ടപ്പോൾ അദ്ദേഹം തൻറെ... Continue reading


സത്യവിശ്വാസം നേരിടുന്ന വെല്ലുവിളികൾ

  ഈശോ മിശിഹായുടെ  അപ്പസ്തോലന്മാരിൽ നിന്ന് നമുക്ക് ലഭിച്ച വിശ്വാസനിക്ഷേപത്തെ (Deposit of Faith) തകിടം മറിക്കാൻ ശ്രമം നടക്കുന്ന ഈ കാലഘട്ടത്തിൽ , കത്തോലിക്കാ സഭയ്ക്കകത്തെ ഭൂരിപക്ഷം മേലാധി... Continue reading


യേശുക്രിസ്തു - കത്തോലിക്കാ സഭയ്ക്ക് പുറത്തുള്ള വ്യക്തിയല്ല, മറിച്ച് സഭസ്ഥാപകനും, സഭയിലെ ഏറ്റവും പ്രധാനപ്പെട്ട അംഗവും.

യേശുക്രിസ്തു സഭയാകുന്ന ശരീരത്തിന്റെ ശിരസ്‌സാണ്‌. അവന് ‍ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവ രില് ‍ നിന്നുള്ള ആദ്യജാതനുമാണ്‌. ഇങ്ങനെ എല്ലാകാര്യങ്ങളില... Continue reading