Home | Articles | 

jintochittilappilly.in
Posted On: 09/08/20 02:05
സ്വയം വിശുദ്ധീകരണം:

 

സ്വയം വിശുദ്ധീകരണം:

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വേദപാരംഗതനായ വി ഫ്രാൻസിസ് ഡി സാലസ് വിശുദ്ധിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് നൽകുന്ന ഉപദേശം ഏറെ ശ്രദ്ധേയമാണ്. ഈ മഹാ വിശുദ്ധൻ ജീവിച്ചിരുന്ന കാലത്തു, കർത്താവിന്റെ കൃപയാൽ 72,000 പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരെ മനസാന്തരപ്പെടുത്തി; ക്രിസ്തുവിന്റെ സത്യസഭയായ പരിശുദ്ധ കത്തോലിക്കാ സഭയിലേക്ക് തിരിച്ചുകൊണ്ടുവന്നതും വളരെ ശ്രദ്ധേയമാണ്. അതിനായി ഒരു അത്ഭുതം പോലും അദ്ദേഹം പ്രവർത്തിച്ചില്ല എന്നത് സത്യം. പിന്നെയോ, യഥാർത്ഥ കത്തോലിക്കാനായി ക്രിസ്തുവിന്റെ സ്നേഹം അനേകർക്ക് പകർന്നു നൽകി. സത്യവിശ്വാസ സംരക്ഷണത്തിനായി അദ്ദേഹം എഴുതിയ "കാത്തലിക് കോൺട്രാവേർസി" എന്ന ഗ്രന്ഥം അനേകരെ സത്യസഭയിലേക്ക് കൂട്ടി കൊണ്ട് വന്നു.

അദ്ദേഹത്തിനറെ വാക്കുകൾ സ്നേഹപൂർവ്വം സ്വീകരിക്കാം:

"സ്വയംവിശുദ്ധീകരണം നമ്മൾ ജീവിച്ചിരിക്കുന്ന കാലം മുഴുവൻ അവസാനിക്കാൻ സാദ്ധ്യമല്ലാത്തതും അവസാനിപ്പിക്കരുതാത്തതുമായ ഒരു പ്രക്രിയയാണ്. തന്മൂലം നമ്മുടെ അപൂർണ്ണതകൾ കണ്ടു നാം അസ്വസ്ഥരാകരുത്.കാരണം,അവയോടുളള പോരാട്ടത്തിലാണ് നമ്മുടെ പരിപൂർണ്ണത അടങ്ങിയിരിക്കുന്നത്. അവ എന്തെന്നു മനസിലാക്കാതെ നമുക്ക് അവയോടു പോരാടുവാൻ സാധ്യമല്ല.അവയെ പറ്റി അവബോധം ഉണ്ടാകാതിരിക്കുന്നതിലല്ല, പ്രത്യുത,അതിനു സമ്മതിക്കാതിരിക്കുന്നതിലാണ് നമ്മുടെ വിജയം.അവയാൽ അലട്ടപെടുക എന്നതും അവയ്ക്ക് സമ്മതിച്ചുകൊടുക്കുന്നതും ഒന്നല്ല. ഈ ആധ്യാത്മിക സമരത്തിൽ ചിലപ്പോൾ നമുക്ക് മുറിവേറ്റെക്കാം.അത് നമ്മെ വിനീതരാക്കുന്നതിനു വേണ്ടിയാണ്.എന്നാൽ , നമ്മുടെ ജീവനോ ധൈര്യമോ നഷ്ടപ്പെടാത്തിടത്തോളം കാലം നാം പരാജയപ്പെടുകയില്ല. നമ്മുടെ അപൂർണ്ണതകൾക്കോ ലഘുപാപങ്ങൾക്കോ ആദ്ധ്യാത്മിക ജീവൻ നശിപ്പിക്കുവാൻ കഴിയില്ല. മാരക പാപത്താൽ മാത്രമേ അത് നമുക്ക് നഷ്ടപെടുന്നുള്ളൂ. നാം നഷ്ടധൈര്യരാകരുത് എന്നതാണ് പ്രധാനമായ ഏകകാര്യം".

വേദപാരംഗതനായ വി. കൊച്ചുത്രേസ്സ്യ :" ഒരാൾ തെറ്റിൽ വീണ്ടും വീണ്ടും വീഴുന്നത് കാണുമ്പോൾ നമുക്ക് അവരോട് ദേഷ്യം തോന്നും.എന്നാൽ ആ തഴക്കദോഷത്തിൽ നിന്ന് കരകയറാൻ അവർ നടത്തുന്ന ശ്രമങ്ങൾ മറ്റു ചിലരുടെ സ്വതസിദ്ധമായ നന്മകളേക്കാൾ ദൈവത്തിന് പ്രീതികരമായിരിക്കും".[നവമാലിക]

"സ്വർഗത്തിലേക്കു കടന്നുപോയ ശ്രേഷ്ടനായ ഒരു ഽപധാന പുരോഹിതൻ, ദൈവപുഽതനായ യേശു, നമുക്കുളളതുകൊത്ഭു നമ്മുടെ വിശ്വാസത്തെനമുക്കു മുറുകെപ്പിടിക്കാം.നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു ഽപധാനപുരോഹിതനല്ല നമുക്കുളളത്; പിന്നെയോ, ഒരിക്കലും പാപംചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ .അതിനാൽ, വേത്ഭ സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു ഽപത്യാശയോടെ കൃപാവരത്തി൯റെ സിംഹാസനത്തെ സമീപിക്കാം." - ഹെഽബായർ 4 : 14-16

*കത്തോലിക്കർ സ്വയം പരിശോധിക്കണം: കത്തോലിക്കാ സഭ ആവിഷ്കൃതമായ എല്ലാ ദൈവികസത്യങ്ങളാലും പ്രസാദവരത്തിന്റെ എല്ലാ ദാനങ്ങളാലും അലംകൃതയാണ്. എങ്കിലും അവളുടെ മക്കൾ തങ്ങൾക്കു യോഗ്യമായ സർവ്വതീഷ്ണതയോടും കൂടി ജീവിക്കുന്നതിൽ പരാജയമടയുന്നു. അതുകൊണ്ടു വേർപെട്ടുനിൽക്കുന്ന നമ്മുടെ സഹോദരങ്ങളുടെയും പൊതുവെ ലോകത്തിന്റെയും നോട്ടത്തിൽ സഭയുടെ സൗന്ദര്യത്തിന്റെ വളർച്ച മുരടിക്കുന്നു. തന്മൂലം എല്ലാ കത്തോലിക്കരും ക്രിസ്തീയപരിപൂർണ്ണതയ്ക്കായി അവിശ്രമം പരിശ്രമിക്കണം. ക്രിസ്തുവിന്റെ എളിമയും ആശാനിഗ്രഹവും സ്വശരീരത്തിൽ സംവഹിക്കുന്ന സഭ അനുദിനം കൂടുതൽ നവീകൃതവും വിശുദ്ധീകൃതവുമാകാൻ വേണ്ടി അവനവന്റെ സാഹചര്യം അനുവദിക്കുന്നതിനനുസരണമായി ഓരോ കത്തോലിക്കനും പരിശ്രമിക്കണം. ചുളിവും, കളങ്കവുമില്ലാതെ മഹത്വപൂർണ്ണയായി ക്രിസ്തു അവളെ ഉയർത്തുന്നതുവരെ ഈ പരിശ്രമം തുടരേണ്ടതാണ്.[രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ "സഭൈക്യം" നമ്പർ 04]

ക്രിസ്തുവിൻറെ സമാധാനം നമ്മുടെ ഹൃദയങ്ങളെ ഭരിക്കട്ടെ !!

ആമ്മേൻ



Article URL:







Quick Links

സ്വയം വിശുദ്ധീകരണം:

സ്വയം വിശുദ്ധീകരണം: പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വേദപാരംഗതനായ വി ഫ്രാൻസിസ് ഡി സാലസ് വിശുദ്ധിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് നൽകുന്ന ഉപദേശം ഏറെ ശ്രദ്ധേയമാണ്.... Continue reading


മനുഷ്യാത്മാവിന്റെ ദൈവസായൂജ്യം:

8 min read സായൂജ്യ (union ) ത്തിന്റെ വിഭജനവും നാനാതരത്തിലുള്ള തരഭേദങ്ങളും വിവരിച്ചു തുടങ്ങിയാൽ അവസാനിക്കയില്ല; ബുദ്ധി (understanding), മനസ്‌ (will,),ഓർമ്മ (memory); എന്ന അന്ത:ശക്തികളോരോന്നിലും... Continue reading


"വിശുദ്ധിക്കുള്ള മാർഗ്ഗങ്ങളും, ദൈവസ്നേഹവും പരസ്നേഹവും തമ്മിലുള്ള ഐക്യം"

  ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു. ദൈവം അവനിലും (1 യോഹ 4:16). ദൈവം നമുക്കു നൽകിയ പരിശുദ്ധാത്മാവുവഴി തന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ വർഷിക്കുന്നു (റോമ 5:5). അതുകൊ... Continue reading


സഭയിൽ കടുത്ത ഇരട്ട പ്രതിസന്ധി വന്നു - പോപ്പ് എമേരിത്തൂസ് ബെനഡിക്റ്റ് പതിനാറാമൻ

2016 ൽ ഈശോ സഭാ വൈദികനായ ജാക്വസ് സെർവൈസ് പോപ്പ് എമേരിത്തൂസ് ബെനഡിക്റ്റ് പതിനാറാമനുമായി നടത്തിയ അഭിമുഖത്തിൽ നിന്നും, തുടർന്ന് വായിക്കുക ... Continue reading