Home | Articles | 

jintochittilappilly.in
Posted On: 17/10/20 02:24
വർഗ്ഗീയതയുടെ തിന്മകൾക്കെതിരെ കത്തോലിക്കാ തിരുസഭ

 

അവനോടു സംസാരിച്ചുകൊണ്ട്‌ പത്രോസ്‌ അകത്തു പ്രവേശിച്ചപ്പോള് വളരെപ്പേര് അവിടെ കൂടിയിരിക്കുന്നതു കണ്ടു.അവന് അവരോടു പറഞ്ഞു: മറ്റൊരു വര്ഗക്കാരനുമായി സമ്പര്ക്കം പുലര്ത്തുന്നതും അവനെ സമീപിക്കുന്നതും ഒരു യഹൂദന്‌ എത്രത്തോളം നിയമവിരുദ്‌ധമാണെന്നു നിങ്ങള്ക്ക്‌ അറിയാമല്ലോ. എന്നാല്, ഒരു മനുഷ്യനെയും ഹീനജാതിക്കാരനെന്നോ അശുദ്‌ധനെന്നോ വിളിക്കരുതെന്ന്‌ ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു.(അപ്പ. പ്രവര്ത്തനങ്ങള് 10 : 27-28)
 
 
"വർഗപരമോ അഥവാ മതപരമോ ആശയപരമോ ആയ കാരണങ്ങളാൽ ജനങ്ങൾക്കിടയിലുള്ള വിവേചനപരമായ പ്രവർത്തനങ്ങൾ അവജ്ഞയിലേക്കും മാററിനിറുത്തലെന്ന പ്രതിഭാസത്തിലേക്കും നയിക്കുന്നവയാണ്. അവയെ നിശിതമായി അപലപിക്കുകയും നിർവിശങ്കം വെളിച്ചത്താക്കുകയും ശക്തിയുക്തം തളളിക്കളയുകയുമാണ് വേണ്ടത്. സമതുലിതമായ പെരുമാററവും നിയമപരമായ ക്രമവിധാനവും സാമൂഹ്യഘടനകളും അഭിവൃദ്ധിപ്പെടുത്തുന്നതിനു വേണ്ടിയാണത്.
 
 
ജനങ്ങളിൽ വർദ്ധമാനമായ ഒരു വിഭാഗം, വർഗ്ഗ വിവേചനത്തിൻ്റെ അനീതിയെക്കുറിച്ച് വികാരഭരിതരാണ്, വർഗ്ഗീയതയുടെ എല്ലാ രൂപഭാവങ്ങളെയും എതിർക്കുന്നവരുമാണ്. മതപരമായ ബോധ്യത്താലോ മനുഷ്യസ്നേഹപരമായ കാരണങ്ങളാലോ ആയിരിക്കാം അവർ അങ്ങനെ ചെയ്യുന്നത്. ചിലപ്പോഴെങ്കിലും വിരുദ്ധ ശക്തികളുടെ സമ്മർദ്ദത്തിനെതിരായി നിലകൊളളുവാൻ ഇത് അവരെ പ്രചോദിപ്പിക്കുന്നുണ്ട്. മാത്രമല്ല, വിഭാഗീയതയെ താലോലിക്കുന്ന രീതിയിലുള്ള പൊതുജനാഭിപ്രായത്തിന്റെ വേലിയേററത്തെ എതിർക്കുവാനും അററകൈയ്ക്ക് നിന്ദനമോ തടങ്കലോ നേരിടുവാനുംവരെ അവർ സന്നദ്ധത കാട്ടുന്നുമുണ്ട്. ക്രിസ്ത്യാനികളെ സംബന്ധിച്ചു പറഞ്ഞാൽ ആവശ്യമായ വിവേകത്തോടും സൂക്ഷ്മ ദർശനത്താടും കൂടി എല്ലായ്പ്പോഴും അക്രമരഹിത സമ്പ്രദായങ്ങൾക്ക് മുൻഗണന നല്കിക്കൊണ്ട്, തങ്ങളുടെ സഹോദരീ സഹോദരന്മാരുടെ മഹനീയത നിലനിർത്താൻ വേണ്ടിയുളള ധർമ്മ സമരത്തിൽ സ്വന്തം ഉത്തരവാദിത്വങ്ങൾ ഏറെറടുക്കുവാൻ അവർ ഒട്ടുംതന്നെ അറച്ചുനില്ക്കാറില്ല.
 
 
വർഗ്ഗീയതിന്മയെ അപലപിക്കുന്ന കാര്യത്തിലും തിരുസഭ, എല്ലാവരോടും സുവിശേഷാത്മകമായ ഒരു നിലപാട് സ്വീകരിക്കുവാനാണു ശ്രമിക്കുന്നത്. അസന്ദിഗ്ദ്ധമായും ഇത് സഭയുടെ ഒരു സിദ്ധിവിശേഷം തന്നെ. വർഗ്ഗീയതയുടെ തിന്മകളെ വ്യക്തമായും വസ്തു നിഷ്ഠമായും പരിശോധിക്കുന്നതിനും അവയേയും അവയ്ക്കു ഉത്തരവാദികളായവരെയും ഒപ്പം നിരാകരിക്കുന്നതിനും സഭ തെല്ലും അധൈര്യം കാണിക്കാറില്ല. അതേ സമയം എന്തുകൊണ്ടാണ്, അവർ വിവേചനപരമായ ആ നിലപാടിൽ എത്തിച്ചേരാൻ ഇടയായതെന്ന്‌ അന്വേഷി ക്കാൻ സഭ താത്പര്യം കാട്ടുന്നുണ്ട്. അവർ സ്വയം ചെന്നുവീണിരിക്കുന്ന ആ പടുകുഴിയിൽനിന്ന് കരകയറുവാനുള്ള ഉചിതമായ ഒരു മാർഗ്ഗം കണ്ടെത്തുന്നതിന് അവരെ സഹായിക്കാനും സഭ ഉത്സുകയാണ്. ഒരു പാപിയുടെ ' മരണത്തിൽ ദൈവം സന്തോഷിക്കാത്തതുപോലെ', തങ്ങൾ ചെയ്തുപോയ അനീതിക്ക് പരിഹാരം തേടണമെന്ന് ആഗ്രഹിക്കുന്ന പക്ഷം അങ്ങനെയുള്ളവരെ സഹായിക്കാൻ സഭയ്ക്ക് ഏറെ ആഗ്രഹമുണ്ട്. അക്രമാസക്തമായ സമരം നടത്തുകയും അങ്ങനെ തങ്ങൾ നിരാകരിച്ചതിനോടു സാമ്യമുള്ള മറെറാരു തരം വർഗ്ഗവിവേചനത്തിൽ ചെന്നു പതിക്കുകയും ചെയ്യുന്നതിൽനിന്ന് ആളുകളെ തടയാനും സഭ ഉത്സുകയാണ്, അനുരഞ്ജനത്തിൻ്റെ ഒരു വേദിയായിരിക്കുവാനേ സഭ ആഗ്രഹിക്കുന്നുളളു. അല്ലാതെ എതിർപ്പുകളെ ഊതി വീർപ്പിക്കുവാൻ ഒട്ടും താൽപര്യമില്ല. വെറുപ്പ്അപത്യക്ഷമാകുന്ന രീതിയിൽ പ്രവർത്തിക്കുവാനാണ് സഭ എല്ലാവരെയും ആഹ്വാനം ചെയ്യുന്നത്. സ്നേഹമാണ് സഭയുടെ പ്രബോധനത്തിന്റെ കാതൽ. മാനുഷിക മനോഭാവത്തിൽ ഒരു മാറ്റം വരുത്തുവാനാണ് സഭ ക്ഷമാപൂർവ്വം ശ്രമിക്കുന്നത്. അതുകൂടാതെയുള്ള ബാഹ്യഘടനാപരമായ മാറ്റങ്ങൾ വ്യർത്ഥമാണ്".
 
[" സഭ വർഗ്ഗവിവേചനത്തിനെതിരെ, നമ്പർ 26, 27" നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള വത്തിക്കാനിലെ പൊന്തിഫിക്കൽ കമ്മീഷൻ പുറപ്പെടുവിച്ച പ്രമാണരേഖ, 1989]Article URL:Quick Links

വർഗ്ഗീയതയുടെ തിന്മകൾക്കെതിരെ കത്തോലിക്കാ തിരുസഭ

അവനോടു സംസാരിച്ചുകൊണ്ട്‌ പത്രോസ്‌ അകത്തു പ്രവേശിച്ചപ്പോള് ‍ വളരെപ്പേര് ‍ അവിടെ കൂടിയിരിക്കുന്നതു കണ്ടു.അവന് ‍ അവരോടു പറഞ്ഞു: മറ്റൊരു വര് ‍ ഗക്കാരനുമായി സമ്പര് &... Continue reading


എന്റെ സഭ.. പരിശുദ്ധ കത്തോലിക്കാ സഭ

ഞാൻ മനസ്സിലാക്കിയിരിക്കുന്നത് .. പുരോഹിതൻ മാത്രമല്ല സഭ സന്യാസി മാത്രമല്ല സഭ അല്മായൻ മാത്രമല്ല സഭ.. നാമെല്ലാവരും ചേർന്നതാണ്  സഭ ശരീരമാകുന്ന സഭയുടെ ശിരസ്സാണ് ക്രിസ്തു.. ക്രിസ്തുവും സഭയും ഒന... Continue reading


വിശ്വാസത്തിന്റെ അനുസരണം

വിശ്വാസംമൂലം അബ്രാഹം തനിക്ക്‌ അവകാശമായി ലഭിക്കാനുള്ള സ്‌ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു. എവിടേക്കാണു പോകേണ്ടതെന്നറിയാതെതന്നെയാണ്‌ അവന്‍ പുറപ്പെട്ടത... Continue reading


തിരുസ്വരൂപങ്ങളോടുള്ള കത്തോലിക്കാ വിശ്വാസിയുടെ മനോഭാവം - വിശ്വാസ വിചാരം

കത്തോലിക്ക വിശ്വാസികളുടെ ചോദ്യങ്ങൾക്ക് സഭയുടെ മൗതിക വേദപാരംഗതനായ (മിസ്റ്റിക്കൽ ഡോക്ടർ) വി. യോഹന്നാൻ ക്രൂസ് ഉത്തരം നൽകുന്നു.  ചില മാർപാപ്പാമാർ  തങ്ങളുടെ ആധ്യാത്മിക പിതാവായും മിസ്റ്റി... Continue reading


സഭയുടെ നിർവചനം ഇതാണ്: കർത്താവായ യേശു പാപികളോടൊപ്പം ഒരേ മേശയിൽ ഇരിക്കുന്നു - [കർദിനാൾ ജോസഫ് റാറ്റ്സിങ്ങർ]

സഭയുടെ നിർവചനം ഇതാണ്: കർത്താവായ യേശു പാപികളോടൊപ്പം ഒരേ മേശയിൽ ഇരിക്കുന്നു....എല്ലാ മാർപാപ്പാമാരിലും മഹാന്മാരായ വിശുദ്ധരെ നാം പ്രതീക്ഷിക്കരുതെന്ന് അവിടുന്ന് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്-അവരിൽ പാപികളും... Continue reading