സ്നേഹം കൂടാതെയുള്ള വിശ്വാസം ഫലം പുറപ്പെടുവിക്കില്ല ; വിശ്വാസം കൂടാതെയുള്ള സ്നേഹമാകട്ടെ നിരന്തരം സംശയത്തിന്റെ ദാക്ഷിണ്യത്തിൽ കഴിയുന്ന ഒരു വികാര പ്രകടനം മാത്രമായിരിക്കും. വിശ്വാസത്തിനും സ്നേഹത്തിനും പരസ്പരം ആവശ്യമുണ്ട്. ഒന്ന് മറ്റൊന്നിനെ അതിന്റെ പാതയിൽ മുന്നേറുവാൻ അനുവദിക്കുന്നു. (1)
ഈശോയിലുള്ള സമ്പൂർണ്ണ വിശ്വാസവും സ്നേഹവും നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾക്കു മനസ്സിലാകാത്ത ഒന്നും ഇപ്പറഞ്ഞവയിലില്ല. കാരണം, ജീവിതം ആരംഭിക്കുന്നതും അവസാനിക്കുന്നതും രണ്ടു ഗുണങ്ങളോടെയാണ്. വിശ്വാസമാണ് ആരംഭം, അന്ത്യം സ്നേഹവും. ഇവ രണ്ടും പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിൽ നിന്നാണ്. ആത്മാവിന്റെ പരിപൂർണ്ണതയ്ക്കു വേണ്ടതെല്ലാം ഇവയുടെ ശ്രേണിയെയാണ് അനുഗമിക്കുക. (2)
സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം.(ഗലാത്തിയാ 5 : 6)
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്‌ഷയ്‌ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്‍െറ ഏകജാതന്‍െറ നാമത്തില്‍ വിശ്വസിക്കായ്‌കമൂലം, നേരത്തേതന്നെ ശിക്‌ഷയ്‌ക്കു വിധിക്കപ്പെട്ടിരിക്കുന്നു.(യോഹന്നാന്‍ 3 : 18)
യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്‍െറ വചനം പാലിക്കും. അപ്പോള്‍ എന്‍െറ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്‍െറ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.(യോഹന്നാന്‍ 14 : 23)
References:
1. "വിശ്വാസത്തിന്റെ കവാടം, നമ്പർ 14" (ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്പസ്തോലിക ലേഖനം)
2. അപ്പസ്തോലനായ വി യോഹന്നാന്റെ ശിഷ്യൻ അന്ത്യോക്യയിലെ വി ഇഗ്‌നേഷ്യസ് ; അന്ത്യോക്യയിലെ മെത്രാനായിരുന്ന അദ്ദേഹം "എഫോസോസുക്കാർക്കെഴുതിയ ലേഖന" ത്തിൽ നിന്ന് എടുത്തത്