Home | Articles | 

jintochittilappilly.in
Posted On: 09/08/20 02:13
"മാനവകുലത്തിന്റെ മുഴുവൻ ഏക രക്ഷകൻ - യേശു ക്രിസ്തു "

 


"സത്യത്തോടുള്ള ആദ്യ പ്രതികരണം സത്യത്തോട് തന്നെയുള്ള വെറുപ്പാണെന്ന് " ആദിമസഭയിലെ പണ്ഡിതനായ തെർത്തുല്യൻ പറയുന്നു.

"മറ്റാരിലും രക്‌ഷയില്ല.ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല". [അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12]

സുവിശേഷവത്ക്കരണം എന്നാൽ എന്ത് ?

 കത്തോലിക്കാ സഭ പഠിപ്പിക്കുന്നു: "ക്രിസ്തു വഴിയുള്ള രക്ഷയുടെയും അവിടുത്തെ സന്ദേശത്തിൻെയും രഹസ്യത്തെ വ്യക്തമായി പ്രഘോഷിക്കുക എന്നതാണ് സുവിശേഷവത്കരണം. എന്തെന്നാൽ "എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ദൈവം ആഗ്രഹിക്കുന്നു" (1 തിമോത്തിയോസ്‌ 2:4). "അതുകൊണ്ട് സഭയുടെ പ്രഘോഷണത്തിലൂടെ അറിയപ്പെടുന്ന ക്രിസ്തുവിലേക്ക് എല്ലാവരും മനസ്സു തിരിഞ്ഞുവരണം. അവർ മാമ്മോദീസവഴി അവിടുത്തോടും, അവിടുത്തെ ശരീരമാകുന്ന സഭയോടും (കത്തോലിക്കാ തിരുസഭയോടും) ഒന്നുചേരണം". (പ്രേഷിത പ്രവർത്തനം ,നമ്പർ 7 - രണ്ടാം വത്തിക്കാൻ കൗൺസിൽ ഡിക്രി ).

രോഗിയായ ഒരുവൻ താൻ രോഗിയാണ് എന്ന് അംഗീകരിക്കുകയും രോഗശാന്തി ലഭിക്കാനായി വൈദ്യനെ സമീപിക്കുമ്പോൾ അവന് തന്റെ രോഗങ്ങൾക്കുള്ള പരിഹാരമാർഗം ലഭിക്കുന്നു. മറിച്ചു, രോഗിയായ അവൻ തന്റെ രോഗം അംഗീകരിക്കാതെ മുന്നിൽ നിൽക്കുന്ന വൈദ്യനെ പരിഗണിക്കാതെ അവന് രോഗത്തിൽ നിന്നും ശമനവും വിടുതലും ലഭിക്കുക അസാധ്യം.

ശരീരത്തിനും ആത്മാവിനും സൗഖ്യത്തിനായി ഒരേ ഒരു വൈദ്യൻ മാത്രം. ശരീര-മാനസിക വൈദ്യ ബിരുദം ഉള്ളവരുണ്ട്. എന്നാൽ ഈ വൈദ്യൻ ശാരീരിക -മാനസിക- ആത്മീയ മേഖലകളിൽ സമ്പൂർണ മോചനം നൽകാൻ കഴിവുള്ളവൻ ആണ്. അവൻ മറ്റാരുമല്ല "മാനവകുലത്തിന്റെ മുഴുവൻ ഏക രക്ഷകൻ - യേശു ക്രിസ്തു ". നമ്മുടെ പാപത്തെ അംഗീകരിക്കുകയും പാപമോചകനെ പരിഗണിക്കുകയും ചെയ്‌താൽ സമ്പൂർണ പാപമോചനം. അതും സൗജന്യമായി.

"മനുഷ്യനെ തന്റെ കൃപയുടെ പ്രവർത്തിയോട് ബന്ധിപ്പിക്കാനുള്ള ദൈവത്തിന്റെ സ്വതന്ത്രമായ പദ്ധതി മൂലം മാത്രമാണ് നമുക്ക് ദൈവത്തിന്റെ മുമ്പിൽ യോഗ്യതയുണ്ടാകുന്നത്. യോഗ്യത ആരോപിക്കേണ്ടത് ഒന്നാമതായി ദൈവത്തിന്റെ കൃപയ്ക്കും രണ്ടാമതായി മനുഷ്യന്റെ സഹകരണത്തിനുമാണ്.മനുഷ്യന്റെ യോഗ്യത ദൈവത്തിന്റേതാണ്".[സി സി സി #2025]

പ്രിയ സ്നേഹിതാ, താങ്കൾ യേശു ക്രിസ്തുവിനെ അറിയാത്തവനാണോ ? സാരമില്ല, നീ ഏതു തകർന്ന അവസ്ഥയിലായാലും എന്ത് തന്നെയായാലും നീ ആര് തന്നെയായാലും നീ നിന്റെ കുറവുകൾ അംഗീകരിച്ചു അവനെ പരിഗണിച്ചാൽ അവൻ തീർച്ചയായും നിന്റെ രക്ഷകനായി വരും... തീർച്ച.. കാരണം അവൻ നിന്റെ പാപങ്ങൾക്ക് വേണ്ടി മാത്രമാണ് കുരിശിൽ 3 ആണിമേൽ തൂങ്ങി മരിച്ചത്. യേശു അരുളിച്ചെയ്തു : ഞാൻ ജീവനാണ് (യോഹന്നാൻ 14:6 ; യോഹന്നാൻ 11:25). ജീവൻ മരണം വരിച്ചത് നിനക്ക് വേണ്ടി മാത്രം. മരണത്തെ ജയിച്ചു മടങ്ങി വന്നവൻ അവൻ മാത്രം. നീ ലോകത്തുള്ള ഏതു മതഗ്രന്ഥവും അരിച്ചുപെറുക്കി പഠിച്ചോ; നിനക്കു ഒരിക്കലും യേശുവല്ലാതെ മരിച്ചീട്ടു തിരിച്ചുവന്നു തന്റെ രാജ്യത്തെ പറ്റി പഠിപ്പിച്ച ഒരു മത നേതാവിനെയും സ്ഥാപകനെയും കാണാൻ സാധ്യമല്ല.

ഒരുവനും ഞാൻ നിനക്ക് നിത്യജീവൻ നൽകാം എന്ന് വാഗ്ദാനം ചെയ്തീട്ടില്ല;യേശുവല്ലാതെ. ഒരുവനും പറയുകയും പറഞ്ഞതുപോലെ പ്രവർത്തിക്കുകയും ചെയ്തീട്ടില്ല, യേശു പറയുകയും പറഞ്ഞതുപോലെ പ്രവർത്തിക്കുകയും ചെയ്തവൻ. ഒരുവനും ഞാൻ നിന്റെ പാപമോചനത്തിനായി ബലിയാകും എന്ന് പറഞ്ഞീട്ടില്ല. യേശു പാപപരിഹാരബലിയായി. ഞാൻ യുഗാന്ധ്യം വരെ നിങ്ങളോടു കൂടെ ഉണ്ടാകും എന്ന് ഒരു മത സ്ഥാപകനും പറഞ്ഞീട്ടില്ല. യേശു പറഞ്ഞു : ഞാൻ ലോകാവസാനം വരെ കൂടെ ഉണ്ടാകും (മത്തായി 28:20). അതിനു തെളിവ്, ഇന്ന് യേശുവിനറെ നാമത്തിൽ ലോകമെമ്പാടും നടക്കുന്ന അത്ഭുതങ്ങൾ ,മാനസാന്തരജീവിതങ്ങൾ, ശക്തരായ വിശുദ്ധാത്മാക്കൾ മുതലായവ.

" യേശു അവ൯റെ ഭവനത്തിൽ ഭക്ഷണത്തിനിരുന്നപ്പോൾ അനേകം ചുങ്കക്കാരും പാപികളും വന്ന്, അവനോടും ശിഷ്യൻമാരോടും കൂടെ ഭക്ഷണത്തിനിരുന്നു.ഫരിസേയർ ഇതുകത്ഭ് ശിഷ്യൻമാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊത്ഭ്?ഇതുകേട്ട് അവൻ പറഞ്ഞു: ആരോഗ്യമുളളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊത്ഭ് ആവശ്യം."ബലിയല്ല, കരുണയാണ് ഞാൻ ആഽഗഹിക്കുന്നത് എന്നതി൯റെ അർഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാൻമാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്." - മത്തായി 9 : 10-13

ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "നീതിമാനായി ആരുമില്ല; ഒരുവൻ പോലുമില്ല;കാര്യം ഽഗഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല.എല്ലാവരും വഴിതെറ്റി പ്പോയി. എല്ലാവർക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു ; നൻമ ചെയ്യുന്നവനില്ല, ഒരുവനുമില്ല." - റോമാ 3 : 10-12

"യേശു നമ്മുടെ പാപങ്ങൾക്കു പരിഹാരബലിയാണ്; നമ്മുടെ മാഽതമല്ല ലോകം മുഴുവ൯റെയും പാപങ്ങൾക്ക്." - 1 യോഹന്നാൻ 2 : 2

"പിശാചുക്കൾ പോലും യേശുവിനെ ക്രൂശിച്ചില്ല. എന്നാൽ നീ അവരോടുചേർന്നു (യഹൂദരോട് ചേർന്ന്) അവിടുത്തെ ക്രൂശിച്ചു.തിന്മകളിലും പാപങ്ങളിലും നീ ആഹ്ലാദിക്കുമ്പോൾ ഇന്നും നീ അവിടുത്തെ ക്രൂശിക്കുന്നു ". - അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ്.

"കുരിശിൽ വധിക്കപെടാനായി ജീവൻ തന്നെയായ യേശു താഴേക്ക് (ഭൂമിയിലേക്ക്) ഇറങ്ങി വന്നു". - വി അഗസ്തീനോസ്.

ആനുകാലിക സാഹചര്യത്തിൽ പ്രകാശപൂരിതമായ ഭവനത്തിൽ നിന്നും വെളിയിലിറങ്ങി ഇരുട്ടിൽ പ്രകാശത്തിന്റെ കിരണങ്ങൾ തപ്പാനുള്ള ശ്രമം വർധിച്ചു വരികയാണ്. ഇത്തരുണത്തിൽ,കത്തോലിക്ക സഭയുടെ താഴെ കൊടുത്തിട്ടുള്ള നിർദ്ദേശം വളരെ പ്രസക്തമാണ്.  കത്തോലിക്കാസഭയുടെ വിശ്വാസസത്യ തിരുസംഘത്തിൻറെ പ്രമാണരേഖ "കർത്താവായ യേശു",നമ്പർ 21:" എപ്പോഴും ക്രിസ്തുവഴി പരിശുദ്ധാത്മാവിനാൽ നല്കപ്പെടുന്നതും സഭയോട് രഹസ്യാത്മകമായ ബന്ധമുള്ളതുമായ ദൈവത്തിന്റെ രക്ഷാകര കൃപ , അക്രൈസ്തവ വ്യക്‌തികളിലേക്കു എങ്ങനെ ചെന്നെത്തും എന്നതിനെ സംബന്ധിച്ചു രണ്ടാം വത്തിക്കാൻ കൗൺസിൽ താഴേക്കാണുന്ന വാക്കുകളിൽ ഒതുങ്ങി നിന്നു : "ദൈവം തനിക്കു മാത്രം അറിയാവുന്ന വിധത്തിൽ നൽകുന്നു" ഈ പ്രശ്‌നം കൂടുതൽ പൂർണമായി അറിയാൻ ദൈവശാസ്ത്രജ്ഞന്മാർ പരിശ്രമിക്കുകയാണ് അവരുടെ ജോലി പ്രോത്സാഹിപ്പിക്കേണ്ടതാണ്"...

...തുടർന്ന്, "അതായതു കത്തോലിക്ക സഭയെ മറ്റ് മതങ്ങൾ സ്ഥാപിച്ചിട്ടുള്ളവയോടൊപ്പം, രക്ഷയുടെ ഒരു മാർഗ്ഗമായി കാണുന്നത് വിശ്വാസത്തിന് വിരുദ്ധമാണ്. അവയെ കത്തോലിക്കസഭയുടെ പൂരകങ്ങളായിട്ടോ സഭയോട് സത്താപരമായി തുല്യതയുള്ളവയായിട്ടോ കാണുന്നത് - ആ രക്ഷ മാർഗ്ഗങ്ങൾ യുഗാന്ത്യപരമായി ദൈവാരാജ്യത്തോട് ഒന്ന് ചേരുമെന്ന് പറഞ്ഞാൽ പോലും- വിശ്വാസത്തിനു വിരുദ്ധമാണ്".

** വളരെ നിഗൂഢമായ ഈ രഹസ്യം - "ദൈവം തനിക്കു മാത്രം അറിയാവുന്ന വിധത്തിൽ നൽകുന്നു"- വ്യക്തമായും പരിപൂർണമായും കണ്ടെത്തിയ പോലെയാണോ നമ്മിൽ ചിലർ ഭാവിക്കുന്നത്??

ഈയൊരു സങ്കീർണമായ പ്രശ്നം പരിഹരിച്ചു എന്ന് നമുക്ക് അവകാശപ്പെടാൻ സാധ്യമല്ല.. അത് ഇപ്പോഴും ഒരു ദൈവശാസ്ത്ര സംവാദ - തർക്കവിഷയമായി നിലകൊള്ളുന്നു..

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഖണ്ഡിക 1889 ൽ ഇപ്രകാരം പഠിപ്പിക്കുന്നു:"തിന്മയ്ക്കു വശംവദമാകുന്ന ഭീരുത്വത്തിന്റെയും,തിന്മയോടു പോരാടുന്നുവെന്ന മിഥ്യാധാരണയുടെ മറവിൽ ചെയ്യുന്ന തിന്മയുടെയും ഇടയിലുള്ള ഇടുങ്ങിയ വഴി തിരിച്ചറിയണമെങ്കിൽ" കൃപാവരത്തിന്റെ സഹായമില്ലാതെ മനുഷ്യർക്ക് സാധ്യമല്ല.

നിത്യസത്യമായ ക്രിസ്തുവിനാൽ അയക്കപ്പെട്ട നാം മറ്റു മതങ്ങളിലെ സത്യത്തിന്റെ കിരണങ്ങൾ തേടി കണ്ടുപിടിക്കാൻ എന്തിനു ഇത്ര വ്യഗ്രതപ്പെടുന്നു ?

  രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖ "അക്രൈസ്തവമതങ്ങൾ , നമ്പർ 5"[കത്തോലിക്കാ തിരുസ്സഭയ്‌ക്ക്‌ അക്രൈസ്തവമതങ്ങളോടുള്ള ബന്ധം സംബന്ധിച്ച പ്രഖ്യാപനം] ഇപ്രകാരം പഠിപ്പിക്കുന്നു:

ദൈവഛായയിൽ സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യൻ. തന്മൂലം ഏതെങ്കിലും മനുഷ്യനോട് സഹോദരതുല്യം പെരുമാറാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ ദൈവത്തെ സർവ്വരുടെയും പിതാവേ എന്ന് സംബോധന ചെയ്യാൻ സത്യത്തിൽ നമുക്ക് സാധ്യമല്ല. മനുഷ്യന് ദൈവപിതാവിനോടും ഇതരസഹജരോടുമുള്ള ബന്ധം വിശുദ്ധ ലിഖിതം പറയുന്നതു പോലെ അവിഭക്തമാണ്. സ്നേഹമില്ലാത്തവൻ ദൈവത്തെ അറിയുന്നില്ല. (1യോഹന്നാൻ 4:8).മനുഷ്യനും മനുഷ്യനും തമ്മിൽ, രാഷ്ട്രങ്ങളും രാഷ്ട്രങ്ങളും തമ്മിൽ വിവേചനം കാണിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമാണ്. മനുഷ്യൻ്റെ വ്യക്തി പ്രഭാവത്തേയും, അതിൽനിന്നുളവാകുന്ന അവകാശങ്ങളേയും സംബന്ധിച്ചിടത്തോളം വിവേചനത്തിനു താത്ത്വികമോ, പ്രായോഗികമോ
ആയ യാതൊരു ന്യായവുമില്ല.ജാതി, മതം, വർണ്ണം, ജീവിതനിലവാരം എന്നിവയുടെ പേരിൽ മനുഷ്യനോട് വിവേചനം കാണിക്കുന്നതിനേയും മനുഷ്യനെ ഞെരുക്കുന്നതിനേയും സഭ അപലപിക്കുന്നു. കാരണം ക്രിസ്തുവിൻ്റെ അഭീഷ്ടത്തിന് വിരുദ്ധമാണത്. തന്മൂലം പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ കാൽപാടുകളെ പിന്തുടർന്ന് ഈ പരിശുദ്ധ സൂനഹദോസും ക്രിസ്തീയ വിശ്വാസികളെ ശക്തിയുക്തം ഉദ്ബോധിപ്പിക്കുകയാണ്. ഇതരമതസ്ഥരുടെ ഇടയിൽ സൗഹൃദം പുലർത്തുക (1പത്രോസ് 2:22) അതുപോലെതന്നെ കഴിയുമെങ്കിൽ എല്ലാ മനുഷ്യരോടും സമാധാനത്തിൽ ജീവിക്കാൻ യത്നിക്കുക. അപ്പോഴാണ് ക്രൈസ്തവർ യഥാർത്ഥത്തിൽ സ്വർഗ്ഗസ്ഥപിതാവിൻ്റെ പുത്രന്മാരായിത്തീരുന്നത്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഈ പ്രസ്‍താവന "യേശു ഏക രക്ഷകൻ" എന്ന് യഥാവിധം  പ്രഘോഷിക്കാൻ ഓരോ കത്തോലിക്കാ വിശ്വാസിയെയും സഹായിക്കും....കാരണം,പ്രേഷിതപ്രവർത്തനത്തിന്റെ പേരിൽ മതങ്ങൾ തമ്മിലുള്ള യുദ്ധത്തിലല്ല നാം ആയിരിക്കുക, സുവിശേഷ വേലയെന്ന സ്നേഹപ്രവർത്തിയിലാണ്.

"വിജാതീയരുടെ അനുസരണം നേടിയെടുക്കേണ്ടതിനു വാക്കാലും പ്രവൃത്തിയാലും, അടയാളങ്ങളുടെയും അദ്‌ഭുതങ്ങളുടെയും ബലത്താലും പരിശുദ്‌ധാത്‌മാവിന്‍െറ ശക്‌തിയാലും ഞാന്‍ വഴി ക്രിസ്‌തു പ്രവര്‍ത്തിച്ചവയൊഴികെ ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ ഞാന്‍ തുനിയുകയില്ല" . [റോമാ 15 : 18]

സമാധാനം നമ്മോടുകൂടെ !!!

ആമ്മേൻ.
Article URL:Quick Links

"മാനവകുലത്തിന്റെ മുഴുവൻ ഏക രക്ഷകൻ - യേശു ക്രിസ്തു "

"സത്യത്തോടുള്ള ആദ്യ പ്രതികരണം സത്യത്തോട് തന്നെയുള്ള വെറുപ്പാണെന്ന് " ആദിമസഭയിലെ പണ്ഡിതനായ തെർത്തുല്യൻ പറയുന്നു. "മറ്റാരിലും രക്‌ഷയില്ല.ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌... Continue reading


'സത്യം' ; അതൊരു വ്യക്തിയാണ്

"ആത്യന്തികമായ അപഗ്രഥനത്തിൽ നാം കയ്യടക്കുന്ന ഒരു വസ്തുവല്ല 'സത്യം'.അതൊരു വ്യക്തിയാണ്. ആ വ്യക്തിയാൽ ഗ്രഹിക്കപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കണം"["മതാന്തര സംവാദവും പ്രേഷിതപ്രവർത്തനവും"നമ്പർ 49 റോമൻ കാ... Continue reading


സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല'

  "എനിക്ക് പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും  ഞാൻ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാൻ തക്ക വിശ്വാസവും എനിക്കുണ്ടായാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല" (1 കോറിന... Continue reading


അനുരഞ്ജനകൂദാശ അഥവാ കുമ്പസാരം:

വേദപാരംഗതയായ വി. അമ്മത്രേസ്യ പറയുന്നു: "ദൈവചൈതന്യം മനുഷ്യാത്മാവിൽ അനസ്യൂതം നിലനിൽക്കുക ഈ ഭൗമികജീവിതത്തിൽ സാധ്യമല്ല" . ആയതിനാൽ, നമ്മിൽ നിക്ഷേപിക്കപെട്ട ദൈവാത്മ... Continue reading


"നിർബന്ധിത മതപരിവർത്തനം കത്തോലിക്കാ തിരുസഭയുടെ അജണ്ടയോ ???"

ദൈവം മനുഷ്യന് "സ്വതന്ത്രമനസ്സ്" നൽകിയിട്ടുണ്ട്. അതിൽ മനുഷ്യന് തന്റെ "സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ" നടത്താം. ദൈവം അതിനെ ബഹുമാനിക്കുകയും പൂർണ സ്വാതന്ത്ര്യവും നല്കിയീട്ടുണ്ട്. നന്മയോ തിന്മയോ , ജീവനോ മരണമോ... Continue reading