ഹൃദയത്തിന്റെ സ്വതന്ത്രമായ ആത്മ ദാനമാണ് സ്നേഹം.സ്നേഹപൂർണമായ ഒരു ഹൃദയം ഉണ്ടായിരിക്കുക എന്നതിന്റെ അർത്ഥമിതാണ് : "തന്നിൽ നിന്നുണർന്ന് ഒരു വസ്തുവിന് സ്വയം സമർപ്പിക്കാൻ തക്കവിധം ആ വസ്തുവിൽ പ്രസാദിച്ചിരിക്കുക".മാനുഷികമായ സ്നേഹമെല്ലാം ദൈവിക സ്നേഹത്തിന്റെ പ്രതിച്ഛായയാണ്. അതിൽ എല്ലാ സ്നേഹവും പൂർണമായ മനസ്വാസ്ഥ്യത്തോടെ നിലകൊള്ളുന്നു. സ്നേഹം ത്രിത്വൈക ദൈവത്തിന്റെ ആന്തരിക സത്തയാണ്. ദൈവത്തിൽ നിരന്തരമായ കൈമാറ്റവും ശാശ്വതമായ ആത്മദാനവും ഉണ്ട്. ദൈവിക സ്നേഹത്തിന്റെ കവിഞ്ഞൊഴുകിലിലൂടെ ദൈവത്തിന്റെ ശാശ്വത സ്നേഹത്തിൽ നാം പങ്കുചേരുന്നു. ഒരു വ്യക്തി എത്ര കൂടുതലായി സ്നേഹിക്കുന്നുവോ അത്ര കൂടുതലായി ദൈവത്തിന്റെ സാദൃശ്യം വഹിക്കുന്നു. സ്നേഹം ഒരു വ്യക്തിയുടെ മുഴുവൻ ജീവിതത്തെയും സ്വാധീനിക്കുന്നു.(1)
സത്യമായും സുന്ദരമായതും ഒന്നിച്ചു നിലകൊള്ളുന്നു. എന്തെന്നാൽ, ദൈവമാണ് സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഉറവിടം. (2)
യഥാർത്ഥ സ്നേഹം ഒരുവനെ അന്ധനാക്കുന്നില്ല. മറിച്ച് അവനെ കാണുന്നവനാക്കുന്നു (3)
"സത്യം ഇല്ലായെങ്കിൽ സ്നേഹം വൈകാരികതയിലേക്ക് അധപതിക്കും; സ്നേഹം ശൂന്യവും തന്നിഷ്ടം പോലെ നിറയ്ക്കാവുന്നതുമായ ചിപ്പിയായി ത്തീരും. സ്നേഹമെന്ന വാക്ക് വിവിധാർത്ഥം തോന്നിക്കത്തക്കരീതിയിൽ പോലും ദുരുപയോഗിക്കുകയും വികൃതമാക്കപെടുകയും ചെയ്യും" (4)
വിശ്വസിക്കുക എന്നതിന്റെ അർത്ഥം സത്യത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് (5)
ഇക്കാലത്ത് സത്യം ഏറെ ഇരുട്ടിലാഴ്ത്തപെടുകയും നുണ ഏറെ വ്യാപകമാകുകയും ചെയ്യുന്നു. അതുകൊണ്ട് സത്യത്തെ സ്നേഹിക്കുന്നില്ലെങ്കിൽ അത് തിരിച്ചറിയാൻ ഒരുവനും കഴിയുകയില്ല. (ബ്ലൈയ്‌സ് പാസ്കൽ)
References:
1. YOUCAT 402
2. YOUCAT 461
3. YOUCAT 124
4. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ,"സത്യത്തിൽ സ്നേഹം എന്ന ചാക്രിക ലേഖനം - നമ്പർ 3"
5. YOUCAT 453